സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില

SEPTEMBER 1, 2025, 9:13 AM

സംസ്ഥാനത്ത്  സ്വർണവില പിടിതരാതെ കുതിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഒരു പവൻ സ്വർണത്തിന് 77,640 രൂപയാണ് നൽകേണ്ടത്. ഇന്നലെ 76,960 രൂപയിലായിരുന്നു സ്വര്‍ണ വില്‍പന. 680 രൂപയാണ് ഒറ്റ ദിവസം മാത്രം വര്‍ധിച്ചത്.വിലയ്ക്ക് പുറമെ 3 ശതമാനം ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജും പണിക്കൂലിയും കൂടി ചേര്‍ക്കുമ്പോൾ‌ തുക ഇനിയും ഉയരും.വിവാഹാവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആഭരണപ്രേമികൾക്കും ഈ വില വർധനവ് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ആഗോള വിപണിയിലും സ്വർണവില ഉയരുന്നുണ്ട്. സ്പോട്ട് ഗോൾഡിന്റെ വില 0.7 ശതമാനം വര്‍ധിച്ചു. ഔൺസിന് 3,470.69 ഡോളറാണ് വില. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 0.8 ശതമാനം വർധിച്ച് ഗോൾഡ് ഫ്യൂച്ചർ നിരക്കുകൾ 3,543.70 ഡോളറിലെത്തി.  സെപ്റ്റംബറിൽ യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും, ഇസ്രായേൽ-ഗാസ സംഘർഷം, പുതുക്കിയ താരിഫ് വർദ്ധനവ് ഉൾപ്പെടെയുള്ള  ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് നിലവിലെ കുതിപ്പിന് കാരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam