ഇടുക്കി: പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടര്‍ന്ന് നാല് പേര്‍ക്ക് പൊള്ളലേറ്റു.
തോക്കുപാറ സൗഹൃദഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റില്‍ പാചകത്തിനിടെയാണ് ഗ്യാസ് കുറ്റിയില്‍ തീ പടര്‍ന്ന് പൊള്ളലേറ്റത്.
തോക്കുപാറ സ്വദേശികളായ ജോയി, ജോമോന്, അഖില, അന്നമ്മ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിക്കുകയും തുടർന്ന് ആളിപ്പടരുകയുമായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവര്‍ ഉടന്‍ തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാല് പേരുടെയും ശരീരത്തില്‍ പൊള്ളലേറ്റു. പരിക്കേറ്റ നാല് പേരെയും ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്