സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ കുറ്റത്തിന് ബോബി ചെമ്മണ്ണൂർ ജയിലിൽ പോയതിൽ തനിക്ക് വിഷമമുണ്ടെന്ന് വ്യക്തമാക്കി ടെലിവിഷൻ താരം ഷിയാസ് കരീം. കൊലപാതക കുറ്റം ചെയ്‌തവരെ പോലും വെറുതേവിടുന്നു, കമന്റ് പറഞ്ഞു എന്നതിന് ജയിലിലടയ്‌ക്കേണ്ട ആവശ്യമുണ്ടോ എന്നാണ് ഷിയാസ് ചോദിച്ചത്.
അതേസമയം ബോഡി ഷെയിമിംഗ് കുറ്റമാണ്. ഹണി റോസിനൊപ്പമാണ് താനെന്നും രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ടെന്നും ഷിയാസ് കരീം പറഞ്ഞു.
'എനിക്ക് വിഷമം തോന്നി. തുല്യതയ്‌ക്ക് വേണ്ടിയല്ലേ മത്സരിക്കുന്നത്. അപ്പോൾ അങ്ങോട്ടുമിങ്ങോട്ടും വിട്ടുവീഴ്‌ചകൾ ചെയ്യണം. ബോച്ചെയുടെ സ്വഭാവം അങ്ങനെയാണ്. ഒരു വ്യക്തിയെ നന്നാക്കാൻ ഈ ലോകത്ത് പറ്റില്ല. അയാൾ ജയിലിൽ പോയി. അതിനോട് ഞാൻ യോജിക്കുന്നില്ല. കൊലപാതകം ചെയ‌്തവർ ജയിലിൽ പോയിട്ടില്ല. മയക്കുമരുന്ന് ഉപയോഗിച്ചവരെ പിടിച്ചാൽ പോലും ജയിലിൽ വിടുന്നില്ല. അതൊക്കെയാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം. ഞാൻ വിശ്വസിക്കുന്നത് അങ്ങനെയാണ്. ബോഡി ഷെയിമിംഗ് വളരെ മോശമാണ്. പക്ഷേ, അതിന് ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ?' എന്നാണ് അദ്ദേഹം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്