തൃശൂർ: കാറിന് നേരെ കാട്ടാന കൂട്ടത്തിന്റെ ആക്രമണം. അതിരപ്പിള്ളി വാഴച്ചാലിലാണ് അപകടം ഉണ്ടായത്.
യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുന്ദംകുളം സ്വദേശി ശ്രീരാഗും സംഘവും സഞ്ചരിച്ച കാറിനു നേരെയായിരുന്നു കാട്ടാനയുടെ പരാക്രമം. വാൽപ്പാറയിലേക്ക് പോവുകയായിരുന്നു ഇവർ.
ആനയുടെ ആക്രമണത്തിൽ കാർ ഭാഗികമായി തകർന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
അഞ്ച് പേരായിരുന്നു കാറിന് അകത്തുണ്ടായിരുന്നത്. കാറിന് നേരെ പാഞ്ഞടുത്ത കാട്ടാനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്