തൃശ്ശൂർ: പൊലീസിനെ കണ്ട് കഞ്ചാവ് പൊതികൾ അടുപ്പിലിട്ട് യുവാവ്. കരിഞ്ഞ മണം വന്നതിനെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് അഫ്സലിനെ കയ്യോടെ പിടികൂടുകയായിരുന്നു.
എറിയാട് സ്വദേശി അഫ്സലാണ് കഞ്ചാവ് പൊതികൾ അടുപ്പിലെറിഞ്ഞത്. ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് അഫ്സലിന്റെ വീട്ടിലേക്ക് പൊലീസ് എത്തിയത്.
പൊലീസിനെ കണ്ടപ്പോൾ കഞ്ചാവ് പൊതികൾ മറയ്ക്കുന്നതിന് വേണ്ടിയാണ് അടുപ്പിലേക്ക് ഇട്ടത്. അടുപ്പിൽ തീയുണ്ടായിരുന്നില്ല. എന്നാൽ കനൽ ഉണ്ടായിരുന്നു.
കഞ്ചാവ് കരിഞ്ഞ് പ്രദേശമാകെ പുകയും മണവും പടർന്നു. അതോടെ പൊലീസിന് കാര്യം മനസിലായി.
തുടർന്ന് അടുപ്പിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തുകയായിരുന്നു. തൊണ്ടിമുതലുൾപ്പെടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിരവധി ലഹരികേസുകളിലെ പ്രതിയാണ് പിടിയിലായിട്ടുള്ള അഫ്സൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
