നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷണം

OCTOBER 31, 2025, 11:37 PM

പാലക്കാട്: ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന സംഘം പിടിയിലായി.

കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ നിർത്തിയിട്ട വാഹങ്ങളിൽ നിന്നും ഡീസൽ മോഷ്ടിക്കുന്നു എന്ന വ്യാപക പരാതി ഉണ്ടായിരുന്നു.

 വാണിയംപാറയിൽ വെച്ച് അഞ്ചം​ഗ സംഘം പിടികൂടുകയായിരുന്നു. ഡീസൽ മോഷ്ടിച്ച ശേഷം ഇവർ പൊലീസ് വാഹനത്തെയും ഇടിച്ച് നിർത്താതെ രക്ഷപ്പെട്ടു.

vachakam
vachakam
vachakam

പൊലീസ് പിന്തുടർന്നെത്തിയപ്പോൾ വാഹനം നിർത്തി ഡ്രൈവർമാർ ഇറങ്ങി ഓടി. തുടർന്ന് ഇവരെ വടക്കഞ്ചേരി പൊലീസ് പിടികൂടുകയായിരുന്നു.

വാഹനത്തിൽ നിന്നും മാരകായുധങ്ങളും കണ്ടെത്തി. വാഹനത്തിന്റെ വലത് ഭാ​ഗത്തുനിന്നായി പ്രത്യേകം സജ്ജീകരിച്ച ടാങ്കുകളും മോട്ടറുകളും ഉണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam