പത്തനാപുരത്ത് വോട്ട് കച്ചവടം; യുഡിഎഫ്-ബിജെപി ഡീൽ ആരോപണവുമായി ഗണേഷ് കുമാർ

MAY 10, 2026, 3:40 AM

കൊല്ലം: പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്.

ബിജെപി വോട്ടുകൾ വ്യാപകമായി യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിച്ചുനൽകിയെന്നും, ഇതിനായി എൻഡിഎ മുന്നണിയിൽ ട്വന്റി-20 പാർട്ടിയെയാണ് കരുവാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻകാല തെരഞ്ഞെടുപ്പുകളിലെ കൃത്യമായ കണക്കുകൾ നിരത്തിയാണ് ഗണേഷ് കുമാർ തന്റെ വാദങ്ങൾ സമർത്ഥിച്ചത്.

പത്തനാപുരത്തെ വോട്ട് ഷെയറിലുണ്ടായ അസ്വാഭാവികമായ കുറവാണ് ഗണേഷ് കുമാർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 2016-ൽ 11,700 വോട്ടും 2021-ൽ 12,398 വോട്ടും ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നു. എന്നാൽ 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 23,000-ഓളം വോട്ടുകൾ സമാഹരിച്ച ബിജെപിക്ക് ഇത്തവണ ലഭിച്ചത് വെറും 7,031 വോട്ടുകൾ മാത്രമാണ്. മണ്ഡലത്തിൽ സ്വാധീനമില്ലാത്ത ട്വന്റി-20 പാർട്ടിയെ ചക്ക ചിഹ്നത്തിൽ മത്സരിപ്പിച്ചത് ഈ വോട്ട് മറിക്കൽ ഡീലിന്റെ ഭാഗമാണെന്നും, ബിജെപി ജയിച്ച വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

സംസ്ഥാനത്ത് ബിജെപി വിജയിച്ച മൂന്ന് സീറ്റുകളിലും സമാനമായ രീതിയിൽ കോൺഗ്രസ് വോട്ടുകൾ മറിച്ചതായും ഗണേഷ് കുമാർ ആരോപിച്ചു. ഈ മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുൻ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടുകൾ പോലും ഈ മണ്ഡലങ്ങളിൽ കോൺഗ്രസിന് ലഭിച്ചില്ല എന്നത് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെ തകർക്കാൻ സംസ്ഥാന വ്യാപകമായി ഇത്തരം ഡീലുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam