ഡാൻസ് കളിക്കാൻ അനുവദിച്ചില്ല, ഗാനമേള ട്രൂപ്പിന്‍റെ സ്പീക്കറുകളും ഉപകരണങ്ങളും തല്ലിതകര്‍ത്തു

FEBRUARY 14, 2026, 11:24 PM

തിരുവനന്തപുരം: ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിൽ ഗാനമേള ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു. തിരുവനന്തപുരം വട്ടപ്പാറ നമ്പാടിൽ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. 

ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളക്കിടെ മദ്യപിച്ചെത്തിയവരാണ് ഗാനമേള കഴിഞ്ഞശേഷം അക്രമം നടത്തിയത്. ഗാനമേള നടന്നുകൊണ്ടിരിക്കെ സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിലാണ് ആക്രമണം. 

പിന്നീട് ഗാനമേള കഴിഞ്ഞശേഷം സംഘം ചേര്‍ന്നെത്തി സ്പീക്കറുകളും മറ്റും തകര്‍ക്കുകയായിരുന്നു. സ്റ്റേജിലെ സാധനങ്ങളടക്കം വലിച്ചിട്ടു. വിലകൂടിയ സ്പീക്കറുകളടക്കം അടിച്ചുതകര്‍ത്തു. അക്രമ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam