മലപ്പുറം: വെള്ളാപ്പള്ളി നടേശനെ ആദരിച്ചതിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ വിശദീകരണവുമായി ജി. സുധാകരൻ രംഗത്ത്. വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ആദരിച്ചതെന്ന് ജി. സുധാകരൻ വ്യക്തമാക്കി. “വെള്ളാപ്പള്ളി ചുമ്മാ കയറി ആ സ്ഥാനത്തെത്തിയതല്ല” എന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെ അധിക്ഷേപിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ആ പരാമർശം ശരിയല്ലെന്ന് താൻ നേരത്തേ തന്നെ പറഞ്ഞിരുന്നുവെന്നും, മുസ്ലിം സമൂഹത്തിനെതിരെ പറയുന്നത് തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
“എനിക്കെതിരെ മത്സരിച്ചത് മുസ്ലിം നാമധാരിയാണെങ്കിലും മുസ്ലിം ഭൂരിപക്ഷ ബൂത്തുകളിൽ എനിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗമാണ് മുസ്ലിം സമൂഹം. ഈ തെരഞ്ഞെടുപ്പ് അതൊരിക്കൽ കൂടി തെളിയിച്ചു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് നൽകിയ പിന്തുണ തെരഞ്ഞെടുപ്പിൽ ലഭിച്ചുവെന്നും, കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുക കോൺഗ്രസ് ആണെന്നും ജി. സുധാകരൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
