ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കുന്നതിൽ അനുനയ നീക്കത്തിന് വഴങ്ങാതെ മൗനം തുടർന്ന് ജി സുധാകരൻ.കേന്ദ്രകമ്മിറ്റി അംഗം സിഎസ് സുജാതയും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സുധാകരന്റെ ബന്ധു ജി ഹരിശങ്കറും വീട്ടിലെത്തി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി അറിയിച്ചു.എന്നാൽ അംഗത്വം പുതുക്കുന്നതിൽ ഉറപ്പ് പറയാതെ മൂന്നാം ദിവസവും അദ്ദേഹം മൗനം തുടരുകയാണ്.
പാർട്ടി നിർദേശപ്രകാരമാണ് സുജാതയും ഹരിശങ്കറും ജി സുധാകരൻ്റെ വീട്ടിലെത്തിയത്. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയ ഇരുവരും സാധാരണ സന്ദർശനമെന്നാണ് പ്രതികരിച്ചത്. എന്നാൽ ഈ കൂടിക്കാഴ്ചയിലും അംഗത്വം പുതുക്കില്ലെന്ന നിലപാട് ജി സുധാകരൻ ആവർത്തിച്ചതായാണ് പുറത്തുവരുന്ന വിവരം.
അതേസമയം, നാളെ പെരുമ്പളം പാലം ഉൾപ്പടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ജില്ലയിൽ എത്തുന്നുണ്ട്.ജി സുധാകരനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടികാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.എന്നാൽ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് ജി സുധാകരന് ക്ഷണം ഉണ്ടെങ്കിലും കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാൽ അദ്ദേഹം പരിപാടിയിൽ പങ്കെടുക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
