"തെളിവ് പുറത്തുവിടാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടതില്ല"; എച്ച്. സലാമിനെ വെല്ലുവിളിച്ച് ജി. സുധാകരൻ

MAY 1, 2026, 9:28 AM

ആലപ്പുഴ: എച്ച്. സലാമിനെ വെല്ലുവിളിച്ച് ജി. സുധാകരൻ. തനിക്കെതിരെ തെളിവ് പുറത്തുവിടാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടതില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ സലാമിനു തോൽക്കുമെന്ന് മനസിലായെന്നും അയാൾ ഇനിയും ഭ്രാന്ത്‌ പിടിച്ച് നടക്കുകയാണോ എന്നും സുധാകരൻ ചോദിച്ചു.

എച്ച്. സലാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. സലാം ഇന്ത്യയുടെ ഭരണഘടനാ വിദഗ്ധനൊന്നുമല്ലല്ലോ ? എന്നും സുധാകരൻ വിമർശിച്ചു. ജനവിധിക്ക് ശേഷം സുധാകരനെ തുറന്നുകാട്ടുമെന്നും എല്ലാകാലവും മുഖംമൂടി ധരിച്ച് ജീവിക്കാനാകില്ലെന്നുമായിയിരുന്നു എച്ച്. സലാം സുധാകരനെതിരെ പറഞ്ഞത്.

തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സംഘർഷത്തിന് നീക്കം നടന്നു. ആളുകൾ വോട്ട് ചെയ്യാൻ വരാതിരിക്കണമെന്ന് ലക്ഷ്യെവച്ചായിരുന്നു ഇത് നടത്തിയത്.

vachakam
vachakam
vachakam

ഒരു സീറ്റ് ലഭിക്കാൻ വേണ്ടിയാണ് ഇതിന് ശ്രമിച്ചത്. ഒടുവിൽ കേന്ദ്രസേന എത്തിയാണ് തെരഞ്ഞെടുപ്പ് സുഗമമായി നടത്തിയതെന്നും ജി. സുധാകരൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam