ഇന്ധനവില വർധന: ജനങ്ങൾക്ക് ആശ്വാസം നൽകാൻ മാർഗങ്ങൾ പരിശോധിക്കുമെന്ന് വി.ഡി. സതീശൻ

MAY 15, 2026, 1:06 AM

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചതിനെ തുടർന്ന് സാധാരണ ജനങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാൻ സംസ്ഥാനതലത്തിൽ എന്തെല്ലാം ചെയ്യാനാകുമെന്ന് പരിശോധിക്കുകയാണെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിൽ പൊതുവെ പെട്രോളിയം ഉത്പന്നങ്ങൾക്ക് ഉയർന്ന വിലയാണുള്ളതെന്നും, എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും ഉയർത്തിയിരുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികൾ വില വർധന പ്രഖ്യാപിച്ചത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് വർധന ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ പുതിയ ഇന്ധനവിലയും ഉയർന്ന നിലയിലാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് നിലവിലെ വില. കൊച്ചിയിൽ പെട്രോൾ 108.78 രൂപയും ഡീസൽ 97.67 രൂപയുമാണ്. കോട്ടയത്ത് പെട്രോളിന് 109.28 രൂപയും ഡീസലിന് 98.14 രൂപയുമാണ് വില. സിഎൻജി വിലയും കിലോയ്ക്ക് രണ്ട് രൂപ വർധിപ്പിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam