കാസർകോട്: സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ പ്രതിഷേധം.ഇതിന്റെ ഭാഗമായി കോഴിക്കോട്, കാസർകോട് കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ച, ബിജെപി പ്രവർത്തകർ ബസിൽ കയറി പ്രതിഷേധിച്ചു.
മെയ് മാസം 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. ഇന്ന് മെയ് 15 ആണെന്നും അതിനാൽ തീരുമാനം നടപ്പിലാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കാസർകോട് ടെർമിനൽ ഉപരോധിച്ച നേതാക്കളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രവർത്തകർ സമരം തുടരുകയാണ്. ജില്ലാ നേതാക്കളെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോട് ടൗൺ പോലീസ് സ്‌റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി.
അതേസമയം, പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനമെടുത്താൽ മാത്രമേ കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വാഗ്ദാനം നടപ്പിലാക്കാനാകു.കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളിൽ ഒന്നാണ് കെഎസ്ആർടിസി ബസിലെ സൗജന്യ യാത്ര പദ്ധതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
