കണ്ണൂര്‍: കണ്ണൂരിൽ ആത്മീയതയുടെ പേരിൽ കോടികൾ തട്ടിയെന്ന് പരാതി. സംഭവത്തിൽ പോലീസ് കേസെടുത്തു. ഹിമാലയൻ തേഡ് ഐ ട്രസ്റ്റിന്‍റെ പേരിൽ നടത്തുന്ന ആത്മീയ ക്ലാസുകളിൽ പങ്കെടുത്താൽ സാമ്പത്തിക നേട്ടമുണ്ടാവുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സംഭവത്തിൽ ഡോക്ടർമാർ ഉൾപ്പെടെ ആറു പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ക്ലാസുകളും വിനോദയാത്രയും ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. പ്രപഞ്ചോർജം ഉപയോഗിച്ച് നേട്ടം കൈവരിക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
ഹിമാലയൻ മാസ്റ്റർ ഡോക്ടർ അഷ്റഫ് എന്ന യൂട്യൂബ് ചാനലിലൂടെ പരസ്യം ചെയ്താണ് പ്രതികൾ ആളുകളെ ആകർഷിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടിബറ്റിലെയും നേപ്പാളിലെയും സന്യാസിമാരിൽ നിന്ന് അനുഗ്രഹം ലഭിച്ചവരാണെന്നും ഇവർ ആളുകളെ വിശ്വസിപ്പിച്ചു. മമ്പറം സ്വദേശി പ്രശാന്തിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അതേസമയം ക്ലാസുകൾക്കായി പലരിൽ നിന്ന് കൈപ്പറ്റിയത് 12 കോടിയിലധികം രൂപയെന്നാണ് പരാതി. നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്