മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് പേർക്ക് ദാരുണാന്ത്യം

MAY 12, 2026, 8:35 AM

മലപ്പുറം: മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ക്ക് ദാരുണാന്ത്യം.റഹീസ്, വഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. ഏഴ് പേർക്കാണ് മിന്നലേറ്റത്.ഇതിൽ മൂന്ന് പേർ ചികിത്സയിലാണ്. ഏഴ് പേരും വിദ്യാര്‍ഥികളാണ്. 

വ്യൂപോയിന്റിന് സമീപം വൈകിട്ട് അഞ്ച് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. സംഭവത്തിന് പിന്നാലെ  ഏഴ് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് പേര്‍ കൊണ്ടുപോകുന്ന വഴി മരിച്ചു. രണ്ട് പേര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. 

അതേസമയം, മഞ്ചേരി പൂക്കോട്ടൂർ പിലാക്കലിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മേൽമുറി ചേർതൊടി അഫ്സലിന്റെയും ഫെബിന റിൻസിയും മകൻ ആദിൽ ഫിറാസ് (7), കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീലിന്റെയും തസ്നിമയുടെയും മകൻ മുഹമ്മദ് ഫഹ്‌ലാൻ (4) എന്നിവരാണു മരിച്ചത്.ഇരുവരുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam