കോഴിക്കോട്: കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവാണ് ആക്രമിച്ചത്.
വെട്ടേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് കൂടരഞ്ഞിയിലാണ് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റത്.
നാലുപേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. മണിമല ജോണി, ഭാര്യ മേരി ,മകൾ ജാനറ്റ് ,സഹോദരി ഫിലോമിന എന്നിവർക്കാണ് പരിക്കേറ്റത്. ബന്ധുവായ ജോബിഷാണ് ഇവരെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്