പത്തനംതിട്ട: ദേവികുളം മുൻ എംഎൽഎ എകെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്.പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപത്താണ് അപകടം ഉണ്ടായത്.
മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ ബൊലേറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മുൻ എംഎൽഎ എകെ മണി, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജാ റാം, ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
