തൃശൂർ നഗരത്തിൽ വിരണ്ടോടിയ ആനയ്ക്ക് 15 ദിവസത്തെ എഴുന്നള്ളിപ്പുകൾക്ക് വിലക്കേർപ്പെടുത്തി വനം വകുപ്പ്

MAY 25, 2026, 12:31 AM

തൃശൂർ: തൃശൂർ നഗരത്തിൽ വിരണ്ടോടി വൻ നാശനഷ്ടം വരുത്തിയ ആനയ്ക്ക് എഴുന്നള്ളിപ്പുകൾക്ക് വിലക്കേർപ്പെടുത്തി വനം വകുപ്പ്.15 ദിവസത്തെ വിലക്കിന് ശേഷം 3 വെറ്റിനറി ഡോക്ടർമാർ ആനയെ പരിശോധിക്കും. 

കഴിഞ്ഞ ശനിയാഴ്ച തൃശ്ശൂർ ചെമ്പുക്കാവ് പ്രദേശത്താണ് ആന വിരണ്ടോടി നാശം വരുത്തിയത്. തിരുവനന്തപുരം സ്വദേശി ശിവദത്തിന്റേ ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന ആണ് വിരണ്ടോടിയത്.ആന ഉടമ നാശനഷ്ടം നൽകണം. നാശങ്ങളുടെ കണക്കടങ്ങുന്ന റിപ്പോർട്ട് റവന്യൂ വകുപ്പ് നൽകും. അഞ്ച് ഇരുചക്രവാഹനം, രണ്ട് കാറുകൾ, അഞ്ച് വീടുകളുടെ മതിൽ, ഓട്ടോറിക്ഷ, ടൗൺ ഹാളിൻ്റെ മതിൽ എന്നിവയാണ് ആന നശിപ്പിച്ചത്.

തേക്കിൻകാട്‌ മൈതാനത്ത്‌ ഫോട്ടോഷൂട്ട്‌ നടത്തുന്നതിനിടെയാണ്‌ ആന ഇടഞ്ഞോടിയത്‌. മൈതാനിയിൽനിന്ന്‌ പാലസ് റോഡിലേക്കിറങ്ങിയ ആന ടൗൺഹാളിന്‌ മുന്നിലെത്തിയപ്പോഴേക്കും അക്രമാസക്തനാവുകയും വഴിയരികിലെ കാറും ഓട്ടോറിക്ഷയും കുത്തിമറിച്ചിടുകയുമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam