അനുമതിയില്ലാതെ വിദേശയാത്ര; എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി, ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് റദ്ദാക്കി ഹൈക്കോടതി

JULY 30, 2026, 8:07 AM

തിരുവനന്തപുരം: അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന് അനുകൂലമായി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. 

റിപ്പോര്‍ട്ട് നല്‍കിയ ആഭ്യന്തര വകുപ്പ് മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിന്‍സഹയെ ജസ്റ്റിസ് ബദറുദ്ദിന്‍ വിമര്‍ശിച്ചിരുന്നു.

ശ്രീജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പരാതിക്കാരനെയും ആരോപണ വിധേയനേയും ഒരുമിച്ച് കേട്ടത് ശരിയായ നടപടിയല്ലെന്നും ആരോപണ വിധേയന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായതിനാല്‍ പരാതിക്കാരന് സ്വതന്ത്രമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

ആയതിനാൽ പരാതിക്കാരനെ വീണ്ടും കേട്ട് വിജിലന്‍സ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് പുതിയ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam