കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിൽ. 180ഓളം യാത്രക്കാരാണ് പ്രയാസം അനുഭവിക്കേണ്ടി വന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച (ജനുവരി 5) രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയത്. വിമാനത്തിൽ യാത്ര ചെയ്യാനായി വൈകുന്നേരം തന്നെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ വിമാനം ചൊവ്വാഴ്ച രാവിലെ മാത്രമേ പുറപ്പെടുകയുള്ളൂ എന്ന വിവരം ഏറെ വൈകിയാണ് യാത്രക്കാരെ അറിയിച്ചത്. തുടർന്ന് തിങ്കളാഴ്ച രാത്രി വൈകി യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
എന്നാൽ ചൊവ്വാഴ്ച രാവിലെ 10.30-ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും വീണ്ടും സമയം നീണ്ടുപോയത് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായി. ചൊവ്വാഴ്ച രാവിലെ 10.30ന് വിമാനം പുറപ്പെടുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ വീണ്ടും വിമാനത്താവളത്തിലെത്തി ചെക്കിന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പിന്നീട് സാങ്കേതിക തകരാറുണ്ടെന്ന കാരണമാണ് പറഞ്ഞ് സ്‌പൈസ്‌ജെറ്റ് വിമാനം വീണ്ടും റദ്ദാക്കുകയായിരുന്നു.
അതേസമയം വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ കാരണമാണ് യാത്ര വൈകിയതെന്നാണ് സ്പൈസ് ജെറ്റ് അധികൃതർ നൽകിയ ഔദ്യോഗിക വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
