കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ നടത്തിയ പരാമർശത്തിന് എതിരെ മുസ്ലീം ലീഗ് രംഗത്ത്. കണ്ണൂർ ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
“കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട” എന്ന വാചകവും, വി ഡി സതീശൻയുടെ ചിത്രത്തോടൊപ്പം “പട നയിച്ചവർ ഭരിക്കട്ടെ” എന്ന സന്ദേശവുമാണ് ബോർഡിലുള്ളത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വ വിഷയത്തിൽ വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം ലീഗ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിനെ സമീപിക്കുമെന്നും ലീഗ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചത്.
മുസ്ലീം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും, അതുപോലെ തിരിച്ചും ഇടപെടരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ലീഗിനെതിരെ രാഷ്ട്രീയ ആക്രമണം ഉണ്ടായപ്പോൾ കോൺഗ്രസ് പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
