കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നു; ആശങ്ക പങ്കുവച്ചു മത്സ്യത്തൊഴിലാളികൾ

MAY 29, 2025, 12:46 AM

ആലപ്പുഴ: കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ആശങ്ക പങ്കുവച്ചു മത്സ്യത്തൊഴിലാളികൾ രംഗത്ത്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മിക്ക ദിവസങ്ങളിലും കടലിൽ പോകാൻ കഴിയുന്നില്ലെന്നും ഇതിനിടയിൽ ഇത്തരത്തിൽ ഉള്ള വ്യാജ പ്രചരണം മത്സ്യ തൊഴിലാളികളെ പ്രതിസന്ധിയിൽ ആക്കുന്നു എന്നും മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചു.

അതേസമയം ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. അതേസമയം കപ്പൽ മുങ്ങിയത് കൊണ്ട് മത്സ്യ സമ്പത്തിന് കോട്ടം സംഭവിക്കില്ലെന്നും മായം കലക്കിയ മീനെന്നൊക്കെയാ പ്രചരണമെന്നും ആലപ്പുഴ കാക്കാഴം തീരത്തെ മത്സ്യ തൊഴിലാളികള്‍ വ്യക്തമാക്കുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും പൊടിയിട്ട് വരുന്ന മീനാണെന്നും കടലിൽ മായം കലര്‍ന്നതുകൊണ്ട് മീൻ വാങ്ങുന്നില്ലെന്നുമാണ് പറയുന്നത് എന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ മീൻ കഴിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും നിലവിൽ ആശങ്കയില്ലെന്നും മന്ത്രി സജി ചെറിയാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam