കോഴിക്കോട് മാങ്കാവിൽ കെട്ടിടത്തിൽ തീപിടിത്തം; മുറിക്കുള്ളിൽ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി

FEBRUARY 4, 2026, 11:39 PM

കോഴിക്കോട്: മാങ്കാവിൽ റോഡരികിലെ ഒറ്റമുറി കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാളുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡിൽ ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്.

പ്രഭാത സവാരിക്കിറങ്ങിയവരാണ് കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ ഫയർഫോഴ്സിനെ അറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തി തീ അണച്ചു. എന്നാൽ അതോടെ മുറി പൂർണമായി കത്തിനശിച്ചിരുന്നു. പരിശോധനയ്ക്കിടെ ആണ് മുറിക്കുള്ളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

കല്ലായിയിലെ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു. മരിച്ചത് ഇയാളാണോയെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് പരിശോധന ഉൾപ്പെടെ തുടർ നടപടികൾ നടക്കും.

vachakam
vachakam
vachakam

കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഉടമ താമസിച്ചിരുന്നുവെങ്കിലും അദ്ദേഹം യാത്രയിലാണെന്ന് പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam