മലപ്പുറം: വേങ്ങര കണ്ണമംഗലത്തെ ഇന്ത്യൻ മോഡേൺ ഫുഡ് ഫാക്ടറിയിലെ തീപിടിത്തത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ഫാക്ടറിക്ക് മനഃപൂർവം തീയിട്ടതാണെന്നാണ് കണ്ടെത്തൽ. പ്രതി വാതിൽ തകർത്ത് അകത്ത് കയറുന്നതും ഓഫീസ് സാമഗ്രികൾ തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കണ്ണമംഗലം സ്വദേശി തന്നെയാണ് തീവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
വെള്ളിയാഴ്ച രാത്രിയാണ് കണ്ണമംഗലത്തെ ഇന്ത്യൻ മോഡേൺ ഫുഡ് ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. നാല് യുവസംരംഭകർ ചേർന്ന് ആരംഭിച്ച ഫുഡ് ഫാക്റ്ററി ഈ മാസം 20ന് ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു സംഭവം. കമ്പ്യൂട്ടറുകളും ഓഫീസ് സാമഗ്രികളുമടക്കം 15 ലക്ഷം രൂപയുടെ വസ്തുക്കൾ കത്തിനശിച്ചതായാണ് സംരഭകർ പറയുന്നത്.
തമിഴ് ബന്ധമുള്ള ദേവരാജാണ് പ്രതിയെന്നാണ് പ്രാഥമികമായ കണ്ടെത്തൽ. ഇയാളുടെ ദൃശ്യം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. നിലവിൽ ഇയാൾ ഒളിവിലാണ്. വേങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേവരാജ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുന്നതും കസേരയിൽ കയറി ഇരിക്കുന്നതും സിസിടിവിയിൽ കാണാം. പിന്നാലെ സിപിയുവുകളും മോണിറ്ററുകളും തള്ളിയിടുകയും സോഫയും കസേരയും അലമാരയും മറ്റും ചവിട്ടുന്നതും കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
