ജൽ ജീവൻ മിഷൻ പദ്ധതികൾക്ക്  സാമ്പത്തിക സഹായം 

SEPTEMBER 9, 2025, 2:21 AM

തിരുവനന്തപുരം: സംസ്ഥാനത്തെ ജൽ ജീവൻ മിഷൻ പദ്ധതികൾക്കായി നബാർഡിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാൻ വാട്ടർ അതോറിറ്റിക്ക് അനുമതി നൽകി.

 8862.95 കോടി രൂപയുടെ വായ്പാ അനുമതി തത്വത്തിൽ നൽകുകയും ആദ്യ ഘട്ടത്തിൽ 5000 കോടി രൂപ എടുക്കാൻ അനുവദിക്കുകയും ചെയ്യും. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം. 

മറ്റ് തീരുമാനങ്ങൾ ഇങ്ങനെ 

vachakam
vachakam
vachakam


കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ

തിരുവിതാംകൂർ - കൊച്ചി സാഹിത്യ ശാസ്ത്രീയ ധാർമിക സംഘങ്ങൾ (1955- ലെ 12 ആം ആക്ട്), മലബാർ പ്രദേശത്ത് ബാധകമായ 1860 -ലെ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട്, (1860 -ലെ 21ആം കേന്ദ്ര ആക്ട്) എന്നീ നിയമങ്ങൾ റദ്ദ് ചെയ്ത് കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന സംഘങ്ങൾക്കായുള്ള 'കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ - 2025' ന് അംഗീകാരം നൽകി.

vachakam
vachakam
vachakam

ബിഡ് അനുവദിച്ചു

കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ സമർപ്പിച്ച WSS to Arakkulam and Veliyamattom (part) panchayath in Idukki district - Supply and Laying Clear Water Pumping Mains, Construction of GLSR at various zones, supplying, laying, testing and commissioning of Clear Water pump sets (Low - Level --Zono), Package VIII - General Civil work എന്ന പ്രവൃത്തിക്ക് 9,73,16,914.95 രൂപയുടെ ബിഡ് അനുവദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam