ഫയല്‍ നീക്കം: കേരള കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ കുടുക്കാന്‍ നീക്കം

MAY 11, 2026, 9:06 PM

തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ബി. അശോകിനെ ഓഫീസിലെ ഫയല്‍ നീക്കത്തിന്റെ പേരില്‍ കുടുക്കാന്‍ നീക്കം. സര്‍വകലാശാലയിലെ വി.സി ഓഫീസില്‍ അശോക് ഹാജരാകുന്നില്ലെന്നും അതിനാല്‍ ഫയലുകള്‍ നീങ്ങുന്നില്ലെന്നുമാണ് സര്‍വകലാശാലയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. അശോകുമായി ഏറ്റുമുട്ടലിലായിരുന്ന ഒരു വിഭാഗം ഇക്കാര്യം കാണിച്ച് പരാതി നല്‍കാനൊരുങ്ങുകയാണ്.

നിലവില്‍ വൈസ് ചാന്‍സലര്‍ എന്ന പദവി മാത്രമാണ് അശോകിനുള്ളത്. സൈനിക ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അശോകിനെ ഏപ്രില്‍ 29-ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരിക്കേയാണ് അശോകിന് 2023 മാര്‍ച്ചില്‍ വൈസ് ചാന്‍സലറുടെ അധികച്ചുമതല നല്‍കിയത്.

വി.സി.യുടെ അധിക ചുമതല കൂടി നല്‍കുന്നുവെന്ന് കാണിച്ച ഉത്തരവില്‍ അശോകിന്റെ പേരിനു പകരം ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എന്ന പദവിയാണ് കാണിച്ചിരുന്നത്. അന്ന് അശോകിനെ വി.സി. ആക്കിയത് ചോദ്യംചെയ്ത് സി.പി.എം. അനുകൂല സംഘടനകളുടെ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam