വ്യാജ യുഎസ് പ്രതിരോധ കരാർ: പാലക്കാട് സ്വദേശിക്ക് നഷ്ട്ടമായത് 81 ലക്ഷം 

MAY 31, 2026, 9:51 PM

കൊല്ലം: വ്യാജ യുഎസ് പ്രതിരോധ കരാറിന്റെ പേരിൽ നടന്നതായി ആരോപിക്കുന്ന വൻ സാമ്പത്തിക തട്ടിപ്പിൽ ഒരാൾക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സജി കെ. ജോൺസ്ക്ക് 81 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് പരാതി.

ഡൽഹിയിൽ രജിസ്റ്റർ ചെയ്തതായി പറയുന്ന ‘വിപിവിവി കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. യുഎസ് പ്രതിരോധ കരാറുമായി ബന്ധപ്പെട്ട വലിയ ബിസിനസ് അവസരങ്ങൾ ലഭ്യമാക്കാമെന്ന വാഗ്ദാനത്തിലൂടെയാണ് പണം കൈപ്പറ്റിയതെന്ന് പറയുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമാന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതൽ പേർക്ക് തട്ടിപ്പിന്റെ ഇരയായതായി സൂചനകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

അതേസമയം വ്യാജ രേഖകളും അന്താരാഷ്ട്ര കരാറുകളുടെ പേരും ഉപയോഗിച്ച് നടക്കുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam