'പാവങ്ങൾക്ക് വീട് വയ്ക്കുമെന്ന് പറഞ്ഞതിന്റെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു'; ആരോപണവുമായി അഖിൽ മാരാർ

JULY 3, 2026, 5:33 AM

കൊച്ചി: തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും പൂട്ടിച്ചതായി ആരോപിച്ച് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ രംഗത്ത്. തൃക്കാക്കരയിലെ ഒരു പാവപ്പെട്ട കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട പോസ്റ്റാണ് അക്കൗണ്ട് പൂട്ടാൻ കാരണമായതെന്നാണ് അഖിലിന്റെ ആരോപണം.

സൈബർ പൊലീസിനെ വിമർശിച്ചുകൊണ്ടായിരുന്നു അഖിലിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പേജ് നിലനിൽക്കരുതെന്ന് തീരുമാനിക്കാൻ എന്താണ് അടിസ്ഥാനമെന്ന് ചോദിച്ച അദ്ദേഹം, വീട് നിർമിച്ച് നൽകുന്ന കാര്യം ജനങ്ങൾ അറിയുന്നതാണ് ചിലരെ അസ്വസ്ഥരാക്കുന്നതോയെന്നും ചോദിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പുറത്തുവന്നാൽ നാളിതുവരെ അവിടെ ഭരിച്ചിരുന്നവരെക്കുറിച്ച് ജനങ്ങൾ വിലയിരുത്തുമെന്ന ഭയമാണോ ഇതിന് പിന്നിലെന്നും അഖിൽ ആരോപിച്ചു.

സാമൂഹിക മാധ്യമത്തിലൂടെയാണ് അഖിൽ മാരാർ ഇക്കാര്യം അറിയിച്ചത്.

vachakam
vachakam
vachakam

"ഒരിക്കൽ കൂടി സൈബർ പൊലീസ് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചിരിക്കുന്നു. കാരണം, പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആരെയെങ്കിലും സഹായിക്കുന്നത് മഹാപാതകമാണെന്ന് ഞാൻ തിരിച്ചറിയുന്നു," എന്നായിരുന്നു അഖിലിന്റെ കുറിപ്പ്.

അഖിൽ മാരാരുടെ വാക്കുകൾ 

ഒരിക്കല്‍ കൂടി എന്‍റെ ഫേസ്ബുക്ക് പേജ്, സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും പോയിരിക്കുന്നൊരു റിപ്പര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ പൂട്ടിച്ചിരിക്കുകയാണ്. തൃക്കാക്കരയിലെ ഒരു പാവപ്പെട്ട കുടുംബത്തിന് വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഞാനിട്ടൊരു പോസ്റ്റിന് ശേഷമാണ് ഇങ്ങനെ ഒരവസ്ഥ ഉണ്ടായത്. ഇത്രയും വര്‍ഷക്കാലമായിട്ട് തൃക്കാക്കര മുന്‍സിപ്പാലിറ്റി ഭരിച്ചത് കോണ്‍ഗ്രസ് ആണ്. ഞാന്‍ ഈ വീട് വച്ച് കൊടുക്കാമെന്ന് പറഞ്ഞ കുടുംബവും താമസിക്കുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ ഇടതുപക്ഷത്തിന്‍റേതാണ്. അവരൊന്നും കാണാത്ത അവസ്ഥയല്ലിത്.

കഴിഞ്ഞ ദിവസം അമ്പലത്തിൽ പ്രാര്‍ത്ഥിച്ചിട്ട് പോയ ഒരു കുടുംബം പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത വാര്‍ത്ത നമ്മള്‍ കണ്ടതാണ്. ഇങ്ങനെ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള എത്രയോ മനുഷ്യര്‍. നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അവരെയൊന്നും ഭരണകൂടം കാണാത്തതല്ല. കണ്ടതായി നടിക്കാത്തതാണ്. കാണാന്‍ അവര്‍ക്ക് ആഗ്രഹമില്ലാത്തതാണ്. നമ്മളെ പോലുള്ളവർ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. തൃക്കാക്കരയില്‍ ഇനി മത്സരിക്കണമെന്ന ചിന്തയോ, രാഷ്ട്രീയത്തില്‍ തുടരണമെന്ന ചിന്തയോ ഇല്ലാതെ എന്‍റേതായ സന്തോഷത്തിലേക്ക് ഒതുങ്ങി ജീവിക്കാമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. മറ്റൊന്നും കൊണ്ടല്ല, ഞാനൊരു ശക്തമായ കമ്യൂണിസ്റ്റ് വിരുദ്ധനാണ്. പിണറായി വിജയന്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരള സര്‍ക്കാരിനോട് ചെയ്ത കാര്യങ്ങളിൽ ഉണ്ടായ അനീതികളോട് ആയിരുന്നു കടുത്ത വിമര്‍ശനങ്ങൾ. അത്ര വിരോധമൊന്നും കോണ്‍ഗ്രസിനോടോ നേതാക്കന്മാകരോടെ ഇല്ല. വ്യക്തിപരമായി അവരോട് വലിയ സ്നേഹവുമാണ്.

vachakam
vachakam
vachakam

രാഷ്ട്രീയത്തിലൂടെ അല്ലാതെ ജനങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന സ്ഥിതിക്ക്, അത്തരം കാര്യങ്ങളും കലാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകാം എന്ന് തന്നെയാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ തൃക്കാക്കരയിലെ ഈ കുടുംബത്തിന് വീട് വച്ച് കൊടുക്കാമെന്നത് എന്‍റെ വാക്കായിരുന്നു. എന്നെ സഹായിക്കാന്‍ സുരേഷ് ഗോപി ചേട്ടനും തയ്യാറായത് കൊണ്ടും അതിന് വേണ്ടി മുന്നിട്ടിറങ്ങി. രണ്ട് മാസം മഴക്കാലമാണെന്ന് എല്ലാവര്‍ക്കും അറിയാം. ആ വസ്തു ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. അതൊക്കെ നടക്കുകയാണ്. മഴ മാറി കഴിഞ്ഞ് അവരെ വാടക വീട്ടിലേക്ക് മാറ്റി. പണി തുടങ്ങാമെന്ന് കരുതി.

സൈബര്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മെറ്റ എന്‍റെ അക്കൗണ്ട് പൂട്ടിയത്. ഒന്നിലും ഇടപെടാതെ മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുന്ന നമ്മളെ മനഃപൂര്‍വ്വം ദ്രോഹിക്കുന്ന ഈ നടപടി കേവലം ഒരു പൗരനെതിരെ നടത്തുന്ന വ്യക്തിപരമായ കടന്നാക്രമണമാണ്. അതിന്‍റെ കാരണം എന്താണെന്ന് സൈബര്‍ പൊലീസ് ഡിപ്പാര്‍ട്മെന്റിന്റെ ഭാഗത്ത് നിന്നും അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഈ പേജ് നിലനില്‍ക്കരുതെന്ന് എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ പറഞ്ഞത്. വീട് വച്ച് കൊടുക്കുന്നത് ജനങ്ങള്‍ അറിയും. അറിഞ്ഞാല്‍ നാളിതുവരെ അവിടെ ഭരിച്ചിരുന്നവരെ പറ്റി ജനങ്ങള്‍ അറിയും എന്ന ഭയമാണോ. ഒരു പേജ് പൂട്ടിച്ചാല്‍ ആയിരം ഫേസ്ബുക്ക് പേജുകള്‍ ഉണ്ടാകും. അഖില്‍ മാരാരുടെ വായ അടപ്പിക്കാന്‍ നോക്കിക്കഴിഞ്ഞാല്‍ ആയിരം അഖില്‍ മാരാര്‍മാര്‍ ഉണ്ടാകും. രണ്ടായാലും തെറ്റുകള്‍ക്ക് എതിരെ പ്രതികരിക്കും. അനാവശ്യമായി ഒന്നിനുമില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam