തിരുവനന്തപുരം: അങ്ങനെ ദിവസങ്ങൾ നീണ്ട സുഖവാസത്തിന് ശേഷം അടുത്ത ആഴ്ചയോടെ എഫ്–35 യുദ്ധവിമാനം യുകെയിലേക്ക് തിരികെ പറന്നേക്കും.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ സാങ്കേതിക തകരാർമൂലം നിർത്തിയിട്ടിരിക്കുകയാണ് എഫ്–35 യുദ്ധവിമാനം.
അറബിക്കടലിനു മുകളിലൂടെയുള്ള പതിവ് പറക്കലിനിടെ മോശം കാലാവസ്ഥ കാരണമാണ് എഫ് –35ബി യുദ്ധവിമാനം ജൂൺ 14ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.
ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അസോസിയേറ്റഡ് പ്രസ് ആണ് യുദ്ധ വിമാനം തിരികെ പോകുന്ന കാര്യം റിപ്പോർട്ട് ചെയ്തത്.
സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിന് സാങ്കേതിക തകരാർ കാരണം തിരികെ പറക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് യുകെയിൽനിന്ന് എൻജിനീയർമാർ എത്തി വിമാനത്തെ ഹാങറിലേക്ക് മാറ്റിയിരുന്നു. നിലവിൽ അറ്റകുറ്റപ്പണികൾ നടത്തിവരികയാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
