കൽപറ്റ: വയനാട് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം ഉയർന്നതായി റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നത് ജനങ്ങളെയും പാർട്ടിയെയും വെല്ലുവിളിക്കുന്ന നടപടിയാണെന്ന വിമർശനമാണ് യോഗത്തിൽ ഉയർന്നത്. എം.വി. ഗോവിന്ദനും പിണറായി വിജയനും സ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും ചില അംഗങ്ങൾ ആവശ്യപ്പെട്ടു.
ശ്യാമളയുടെ സ്ഥാനാർഥിത്വം “എന്തും ചെയ്യാം” എന്ന ധാർഷ്ട്യപരമായ നിലപാടിന്റെ ഭാഗമായിരുന്നുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറി റഫീഖിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് അംഗങ്ങൾ ഉന്നയിച്ചത്. ജില്ലാ സെക്രട്ടറി എസ്എഫ്ഐ നിലവാരത്തിലാണ് പ്രവർത്തിക്കുന്നതെന്നും, സെലിബ്രിറ്റികൾ എത്തുമ്പോൾ റീൽസ് എടുക്കുന്ന ആളായി നേതൃത്വം ചുരുങ്ങരുതെന്നും അംഗങ്ങൾ തുറന്നടിച്ചു.
സിദ്ദിഖിനെതിരെ ഉയർത്തിയ ആരോപണങ്ങൾ വിശ്വാസ്യതയില്ലാത്തതായിരുന്നുവെന്നും അത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഇത്തരം ആരോപണങ്ങൾ എതിരാളികൾക്ക് ഭൂരിപക്ഷം കൂട്ടാൻ സഹായിച്ചുവെന്നും ചിലർ വിമർശിച്ചു.
അതേസമയം, ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങളിലേക്ക് ചോർന്നതിൽ ജില്ലാ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. യോഗത്തിലെ വിവരങ്ങൾ പുറത്തുവിട്ടത് ആരാണെന്ന് അറിയാമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
