ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ 

NOVEMBER 10, 2025, 11:54 PM

പാലക്കാട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ലഭിച്ചതായി റിപ്പോർട്ട്. മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.വി. ഷണ്‍മുഖനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

അതേസമയം ഒക്ടോബര്‍ രണ്ടിന് കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തില്‍ ഇയാൾ ആര്‍എസ്എസ് യൂണിഫോം ധരിച്ച് പങ്കെടുത്തുവെന്നാണ് കണ്ടെത്തല്‍. ഇതിന് പിന്നാലെ പാലക്കാട് ജില്ലാ പൊലീസ് മേധാവി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മിഷണറുടെതാണ് നടപടി. 

എന്നാൽ സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നും അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെവി ഷണ്‍മുഖനെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam