'എല്ലാവരും പ്രാർത്ഥിക്കണം'; നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ ആശുപത്രിയിലെന്ന് സഹോദരൻ

FEBRUARY 6, 2026, 4:10 AM

തിരുവനന്തപുരം: നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ ആരോഗ്യപ്രശ്നത്തെ തുടർന്ന് ആശുപത്രിയിലെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന് സ്‌ട്രോക്ക് ഉണ്ടായതിനെ തുടർന്ന് കാസർഗോഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് സഹോദരൻ അറിയിച്ചിരിക്കുന്നത്.

ഷുക്കൂറിന്റെ ആരോഗ്യനിലയെക്കുറിച്ച് സഹോദരൻ സമൂഹമാധ്യമത്തിലൂടെ ആണ് വിവരങ്ങൾ പങ്കുവച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ നിലയിൽ പുരോഗതി ഉണ്ടെന്നും സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്നും സഹോദരൻ പറഞ്ഞു. എന്നാൽ ശരീരത്തിന്റെ ഒരു ഭാഗത്ത് ഇപ്പോഴും ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ തുടരുകയാണ്.

ഷുക്കൂർ വക്കീൽ വേഗത്തിൽ സുഖം പ്രാപിക്കാനായി എല്ലാവരും പ്രാർത്ഥിക്കണമെന്നാണ് കുടുംബത്തിന്റെ അഭ്യർത്ഥന. സിനിമാരംഗത്തും അഭിഭാഷക ജീവിതത്തിലും സജീവമായ ഷുക്കൂറിനായി ആരാധകരും സുഹൃത്തുക്കളും പിന്തുണ അറിയിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam