കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കത്തില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം. വൈദിക സമിതി യോഗത്തിന് എത്തിയ വൈദികരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെയാണ് പ്രതിഷേധം നടക്കുന്നത്.
അതേസമയം അച്ചടക്ക നടപടി നേരിടുന്ന വൈദികരെ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. പ്രതിഷേധിച്ച വിശ്വാസികളെ പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. ഏകീകൃത കുര്‍ബാന വേണമെന്ന നിലപാടുള്ള വിശ്വാസികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
യോഗത്തിനെത്തിയ വൈദികരെ തടഞ്ഞുവെക്കുകയും പിന്നാലെ കയ്യാങ്കളിയിലേക്ക് കടക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ പൊലീസെത്തി വൈദികരെ അകത്തേക്ക് കടത്തിവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്