നിർമാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ്: സാന്ദ്ര തോമസിന്റെ പത്രിക തള്ളാന്‍ സാധ്യത

AUGUST 3, 2025, 10:00 PM

കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ (കെഎഫ്പിഎ) ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്നാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബി. രാകേഷും സാന്ദ്ര തോമസുമാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.

അതേസമയം, നിർമിച്ച സിനിമകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംഘടന ബൈലോ പ്രകാരം സാന്ദ്ര തോമസിന്റെ നാമനിർദേശപത്രിക തള്ളാനും സാധ്യതയുണ്ട്. 

നേരത്തെ ഫ്രൈഡൈ ഫിലിം ഹൗസിന്റെ ബാനറിലാണ് വിജയ് ബാബുവിന് ഒപ്പമാണ് സാന്ദ്ര ചിത്രങ്ങള്‍ നിർമിച്ചിരുന്നത്. ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമസ്ഥാവകാശം വിജയ് ബാബുവിന് പൂർണമായും വിട്ടുനല്‍കുകയായിരുന്നു. 

vachakam
vachakam
vachakam

പിന്നീട് സാന്ദ്രാ തോമസ് ഫിലിം പ്രൊഡക്ഷന്‍സ് എന്ന കമ്പനി രൂപീകരിച്ചു. എന്നാല്‍ സാന്ദ്ര ഈ കമ്പനിയുടെ ബാനറില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് നിർമിച്ചിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ ബൈലോ പ്രകാരം മത്സരിക്കാന്‍ ആകില്ലെന്നുമാണ് നിലവിലെ ഭരണസമിതി പറയുന്നത്.

പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം വൈകുന്നേരത്തോടെ ആയിരിക്കും സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam