കണ്ണൂര്‍: എസ്ഐയുമായുള്ള തർക്കത്തിൽ വിജിന്‍ എംഎല്‍എയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍.
വീഴ്ച മറച്ചുവെക്കാന്‍ പ്രകോപനമുണ്ടാക്കിയത് പൊലീസാണ്. പ്രതിപക്ഷത്തിന് വടി കൊടുക്കുന്ന നിലപാടാണ് പൊലീസ് എടുത്തത്.
എംഎൽഎയോട് പൊലീസ് കാണിച്ചത് തെറ്റായ നടപടിയാണെന്ന് ജയരാജന്‍ വിമർശിച്ചു. പൊലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ശാന്തനായ എംഎല്‍എയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ഇപി കുറ്റപ്പെടുത്തി.
എംഎല്‍എയുടെ പേര് ചോദിച്ചത് പരിഹാസ്യമായ നടപടിയാണെന്നും ഇ പി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്നും ജയരാജന്‍ അറിയിച്ചു.
പൊലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തി. ശാന്തനായ എംഎല്‍എയോട് പൊലീസ് അപമര്യാദയായി പെരുമാറി. വീഴ്ച മറച്ചുവെക്കാന്‍ പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്