ഇടുക്കി: രണ്ട് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ ഇടുക്കി പൂപ്പാറയിൽ കയ്യേറ്റഭൂമി ഒഴിപ്പിക്കൽ നടപടി ആരംഭിച്ചു. പ്രദേശത്ത് അനധികൃതമായി നിർമ്മിച്ച 88 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്.
ചില കെട്ടിടങ്ങളുടെ ഉടമകൾ സ്വമേധയാ തന്നെ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയതായും അധികൃതർ അറിയിച്ചു. ബാക്കിയുള്ള കെട്ടിടങ്ങൾ അധികൃതരുടെ നേതൃത്വത്തിൽ പൊളിക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.
കയ്യേറ്റം സംബന്ധിച്ച കേസ് ദീർഘകാലമായി കോടതികളിൽ പരിഗണനയിലായിരുന്നു. നിയമ നടപടികൾ പൂർത്തിയായതോടെയാണ് ഇപ്പോൾ ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കിയത്. പ്രദേശത്ത് കൂടുതൽ പരിശോധനയും തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
