ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം ഉത്സവത്തിനിടെ വീണ്ടും ആന ഇടഞ്ഞു. മച്ചാട് ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്. വിളക്ക് എഴുന്നള്ളിപ്പിന് ശേഷം മഹാത്മ ലൈബ്രറിയ്ക്ക് സമീപമുള്ള ദേവസ്വം സ്ഥലത്ത് തെങ്ങിൽ തളച്ചിരുന്ന ആനയാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ ഇടഞ്ഞത്.
തെങ്ങ് മറിച്ചിട്ട ആനയെ എലഫന്റ് സ്ക്വാഡ് അംഗങ്ങളും പാപ്പാൻമാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നിയന്ത്രണത്തിലാക്കി. തലകുലുക്കിയും വേഗത്തിൽ നടക്കുന്നതുമായ റീൽസുകൾ വഴി അടുത്തകാലത്ത് ശ്രദ്ധ നേടിയ ആനയാണ് മച്ചാട് ഗോപാലൻ. സംഭവത്തിന് പിന്നാലെ ആനയെ ഇവിടെ നിന്ന് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
ഈ ഉത്സവത്തിനിടെ ഇതോടെ മൂന്നാം തവണയാണ് ആന ഇടയുന്നത്. നേരത്തെ വെള്ളിയാഴ്ച വാഴ്‌വാടി കാശിനാഥൻ എന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. തുടർന്ന് ഗുരുവായൂർ ദേവദാസ് എന്ന ആന ഇടഞ്ഞ് പാപ്പാനെ ഓടിച്ചതിനെ തുടർന്ന് ഉത്സവത്തിൽ നിന്ന് പിൻവലിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
