കൊല്ലം: അങ്കമാലിയിൽ ഇടഞ്ഞ ആന തൃശ്ശൂർ പൂരത്തിനടക്കം പങ്കെടുത്ത ആനയാണെന്ന് ഉടമസ്ഥൻ രാജു.
ആന ഇങ്ങനെ പ്രശ്‌നമുണ്ടാക്കുന്നത് ആദ്യമായിട്ടാണ്. മുമ്പ് ചെറിയ പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ആനയുടെ ഉടമസ്ഥൻ രാജു പറഞ്ഞു.
പാർത്ഥസാരഥിയെന്ന ആനയെ വാങ്ങിയിട്ട് 16 വർഷമായി. ഒന്നാം പാപ്പാനാണ് മയ്യനാട് സ്വദേശി പ്രദീപ്. വിഷ്ണു ആനയെ പരിപാലിക്കാനും മറ്റുമായിട്ടാണ് എത്തിയത്. പിന്നീട് വണ്ടിയുടെ ഡ്രൈവറായി മാറി. പാപ്പാന്റെ സഹായിയായും പോകാറുണ്ടെന്ന് രാജു പറഞ്ഞു.
പത്തനംതിട്ട കൊടുമൺ സ്വദേശിയായ സൗരഭിനാണ് ആനയെ പാട്ടത്തിന് നൽകിയത്. കൊല്ലം മയ്യനാട് അരുണിമ എന്ന വീട്ടിലെ രാജുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇടഞ്ഞ പാർത്ഥസാരഥി. ഇടഞ്ഞ ആനയെ പൂർണമായും തളച്ചു. എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ വച്ചാണ് ആന വിരണ്ടോടിയത്.
ചവിട്ടേറ്റ ലോറി ഡ്രൈവർ വിഷ്ണു മരിച്ചു. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
