സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ

MARCH 28, 2024, 11:27 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ എത്തിയതായി റിപ്പോർട്ട്. 104.63 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം എന്നാണ് പുറത്തു വരുന്ന കണക്ക്. 26 ന്  103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

അതേസമയം പീക്ക് സമയ ആവശ്യകത കുറഞ്ഞു. ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ 5197 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്ക് നോക്കുമ്പോൾ 5301 മെഗാവാട്ട് വൈദ്യുതിയായിരുന്നു ഉപയോ​ഗിച്ചത്. 

എന്നാൽ കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്ത് നിന്ന് വാങ്ങിയത്. 26 ന് 90.16 ദശലക്ഷം യൂണിറ്റാണ് വാങ്ങിയതെങ്കിൽ ഇന്നലെ 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam