കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികളിലെ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

DECEMBER 25, 2025, 7:45 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കോര്‍പ്പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പാലിറ്റികളിലെ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളിലേക്കുളള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍, ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പുകള്‍ രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പുകള്‍ ഉച്ചക്ക് രണ്ടരയ്ക്ക് ശേഷവുമായിരിക്കും നടക്കുക. പഞ്ചായത്തുകളില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെയാണ്.

സത്യപ്രതിജ്ഞ ചെയ്ത് അംഗമായവര്‍ക്ക് മാത്രമാണ് വോട്ടവകാശം ഉള്ളത്.  സംസ്ഥാനത്ത് കണ്ണൂര്‍, കൊച്ചി, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മേയര്‍ വരും. തിരുവനന്തപുരത്ത് ഇതാദ്യമായി അധികാരം പിടിച്ച ബിജെപിക്കാണ് മേയര്‍ പദവി. കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിന് മേയര്‍ ഉണ്ടാവുക.

വോട്ടവകാശമുളള അംഗങ്ങളുടെ പകുതിയാണ് ക്വാറം തികയാന്‍ വേണ്ടത്. സ്ഥാനാര്‍ത്ഥിയെ ഒരംഗം നാമനിര്‍ദേശം ചെയ്യുകയും ഒരാള്‍ പിന്‍താങ്ങുകയും വേണം. സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരെ ആരും നാമനിര്‍ദേശം ചെയ്യുകയോ പിന്‍താങ്ങുകയോ ചെയ്യേണ്ടതില്ല. രണ്ടിലേറെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ അതില്‍ ഒരാള്‍ക്ക് മറ്റെല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ആകെ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയാല്‍ വിജയിയായി പ്രഖ്യാപിക്കും. ഇല്ലെങ്കില്‍ കുറഞ്ഞ വോട്ട് നേടുന്നവരെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam