ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാർച്ച് ആദ്യവാരം കേരളത്തിലെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവരടങ്ങുന്ന സമ്പൂർണ്ണ കമ്മിഷനാണ് സന്ദർശനം നടത്തുന്നത്.
സന്ദർശന വേളയിൽ സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ജില്ലാ കളക്ടർമാർ എന്നിവരുമായി കമ്മിഷൻ ചർച്ചകൾ നടത്തും. ഇതിനുപുറമെ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന സർക്കാരിന്റെയും അഭിപ്രായങ്ങൾ കമ്മിഷൻ തേടും.
കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന അസം (ഫെബ്രുവരി 16–18), തമിഴ്‌നാട്, പുതുച്ചേരി (ഫെബ്രുവരി അവസാനം) എന്നീ സംസ്ഥാനങ്ങളും കമ്മിഷൻ സന്ദർശിക്കും. കേരളത്തിന് ശേഷമായിരിക്കും ബംഗാൾ സന്ദർശനം. എല്ലാ സംസ്ഥാനങ്ങളിലെയും സാഹചര്യം വിലയിരുത്തിയ ശേഷം മാർച്ച് മധ്യത്തോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അറ്റകുറ്റപ്പണികൾക്കായി ചാലക്കുടി പാലം നാളെ അടയ്ക്കും
ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പൊലീസുകാരെ വെറുതെ വിട്ട വിധിക്കെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ
ബി.എം.ഡബ്ല്യു, ഇഗ്നിസ്, താര് ജീപ്പ്, ഹാര്‍ലി ഡേവിഡ്സണ് ബൈക്ക്, രണ്ട് ബുള്ളറ്റുകള്‍; മലപ്പുറത്ത്
മന്തി റസ്റ്റോറന്റ് വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ: ചേർത്തലയിൽ മന്തി റസ്റ്റോറന്റ് ഉടമകൾക്കെതിരെ കേസ്