ബേപ്പൂര്‍ അന്‍വറിന് പകരമായി എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും

JANUARY 19, 2026, 9:35 PM

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. നിലവില്‍ മാണി സി.കാപ്പന്റെ കെഡിപി മത്സരിച്ച സീറ്റാണ് എലത്തൂരിലേത്. ബേപ്പൂര്‍ സീറ്റ് പി.വി അന്‍വറിന് നല്‍കുമ്പോള്‍ എലത്തൂര്‍ തിരിച്ചെടുക്കേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് നിരീക്ഷണം.

നിജേഷ് അരവിന്ദ്, വിദ്യാബാലകൃഷ്ണന്‍, ദിനേഷ് മണി, സനൂജ് കുരുവട്ടൂര്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറിന് ബേപ്പൂര്‍ സീറ്റ് നല്‍കാമെന്നതില്‍ ഏകദേശം ധാരണയിലെത്തുകയും അന്‍വര്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് നീക്കം.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനായതും കോണ്‍ഗ്രസ് നീക്കത്തിന് പിന്നിലുണ്ട്. നിലവില്‍ ആറ് പഞ്ചായത്തുകളും കോര്‍പറേഷന്റെ ആറ് വാര്‍ഡുകളും അടങ്ങിയതാണ് എലത്തൂര്‍ മണ്ഡലം. 65 വര്‍ഷമായി എല്‍ഡിഎഫ് ആധിപത്യത്തിലുണ്ടായിരുന്ന കുരുവട്ടൂര്‍, നന്മണ്ട, തലക്കുളത്തൂര്‍, കാക്കൂര്‍ തുടങ്ങി നാല് പഞ്ചായത്തുകള്‍ യുഡിഎഫ് തിരിച്ചുപിടിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam