മലപ്പുറത്ത് എട്ടാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം; സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

MAY 8, 2026, 1:21 AM

മലപ്പുറം: പെരിന്തൽമണ്ണയിലെ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ എട്ടാം ക്ലാസുകാരൻ തേജസ് ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം.

അധ്യാപകരുടെ മാനസിക പീഡനമാണ് മകന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സ്കൂളിൽ നിന്ന് ടി.സി ആവശ്യപ്പെട്ടെങ്കിലും പരീക്ഷ എഴുതാതെ ടി.സി നൽകില്ലെന്ന് അധ്യാപകർ നിലപാട് എടുത്തതായും രക്ഷിതാക്കൾ പറഞ്ഞു.

മോറൽ സയൻസ് വിഷയത്തിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് പരീക്ഷ നിർബന്ധമാക്കിയെന്നും, അധ്യാപകർ നിരന്തരം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഇതിനെ തുടർന്നാണ് സ്കൂൾ മാറ്റാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസമാണ് തേജസിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam