കണ്ണൂർ: മട്ടന്നൂരിൽ പതിമൂന്നുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. വളോര ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ (13) ആണ് മരിച്ചത്. ചാവശ്ശേരി ഹൈസ്കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്.
ഇന്നലെ രാത്രി ഏഴ് മണിയോടെ വീട്ടിൽ കുഴഞ്ഞുവീണ മിസിരിയയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സഹോദരങ്ങൾ: സ്വാലിഹ, മുഹമ്മദ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
