തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ചിറയിൻകീഴ് അഴൂരിലെ മൂലയിൽ വീട്ടിൽ ദിലീപ്–അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. രാവിലെ നാല് മണിയോടെ ആണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടിൽ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയതായാണ് വിവരം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസവും തൃശൂരിൽ മറ്റൊരു കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു, ഇതോടെ സംസ്ഥാനത്ത് ആശങ്ക വർധിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
