കൊച്ചിയിൽ എട്ട് വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനം; അന്വേഷണം ആരംഭിച്ചു പോലീസ് 

FEBRUARY 26, 2026, 11:50 PM

കൊച്ചി: കാക്കനാട്ടിൽ എട്ട് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദിച്ചതായി പരാതി. ടാബ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ കുട്ടിയുടെ നെറ്റിയുടെ വലത് ഭാഗത്ത് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ജനുവരി 3ന് പിതാവ് വീട്ടിൽ ഇല്ലാത്ത സമയത്താണ് സംഭവം നടന്നതെന്നാണ് വിവരം.

ഭിന്നശേഷിയുള്ള കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയതിനിടെയാണ് സംഭവവിവരം പുറത്ത് വന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കാക്കനാട്ടിലെ ഒരു സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയുടെ മകനാണ് മർദനത്തിനിരയായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam