കൊച്ചി: സിഎംആർഎല്ലിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. സിഎംആർഎല്ലിന്റെ ഡയറിയിലുള്ള പേരുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണം മാത്രമല്ല, സിഎംആർഎല്ലുമായി മറ്റു രാഷ്ട്രീയ നേതാക്കളും പ്രമുഖരും നടത്തിയ ഇടപാടുകളും അന്വേഷണ പരിധിയിലാണെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്.
സിഎംആർഎൽ സിഎഫ്ഒ കെ സി സുരേഷ് കുമാറിന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഡയറിയിലായിരുന്നു യുഡിഎഫ് നേതാക്കളുടെയും പേര് ഉള്ളത്.
പി വി (പിണറായി വിജയൻ), ഒ സി (ഉമ്മൻചാണ്ടി), ആർ സി ( രമേശ് ചെന്നിത്തല), കെ കെ ( കുഞ്ഞാലിക്കുട്ടി), ഐ കെ ( ഇബ്രാഹിം കുഞ്ഞ്) എന്നിവരുടെ പേരുകളായിരുന്നു സിഎംആർഎൽ ഡയറിയിൽ ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
