തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസിൽ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-3 ആണ് ഹർജി പരിഗണിച്ച് ജാമ്യം നിഷേധിച്ചത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി പരിശോധനയ്ക്ക് പിന്നാലെ ഉണ്ടായ സംഘർഷത്തിനിടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ വിജയ് വിമൽ മർദിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം.
സംഭവത്തിന് പിന്നാലെ വിജയ് വിമലിനെ പൊലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ജാമ്യാപേക്ഷ പരിഗണിക്കവെ, സംഭവസമയത്ത് വിജയ് വിമൽ സ്ഥലത്തുണ്ടായിരുന്നില്ലെന്ന വാദമാണ് പ്രതിഭാഗം മുന്നോട്ട് വെച്ചത്. എന്നാൽ പ്രതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പൊലീസുകാരെ ആക്രമിച്ചതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി, അന്വേഷണത്തിന്റെ നിലവിലെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. യൂണിവേഴ്സിറ്റി യൂണിയന്റെ മുൻ ചെയർമാൻ കൂടിയായ വിജയ് വിമൽ നിലവിൽ കേസിൽ റിമാൻഡിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
