കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മന്ത്രി പി. രാജീവിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രംഗത്ത്. മന്ത്രി പി രാജീവിനെതിരെ കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറാണ് മൊഴി നൽകിയത്.
കരുവന്നൂരിൽ നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ മന്ത്രി പി. രാജീവിൻറെ സമ്മർദമുണ്ടായെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി. രാജീവ് കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ സമ്മർദം ചെലുത്തിയതെന്നും സത്യവാങ്മൂലത്തിൽ ഇ ഡി വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്