മലപ്പുറം: മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് രാമക്ഷേത്ര ചടങ്ങ് റിപ്പോർട്ട് ചെയ്തതിൽ വീഴ്ച്ച സംഭവിച്ചതായി ലീഗ് ദേശീയ ഓർഗനൈസിങ്ങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി.
ദേശീയ ഏജൻസികളുടെ അന്വേഷണം ഭയന്നാണ് ബാബറിയെ ഒഴിവാക്കി ചന്ദ്രിക വാർത്ത നൽകിയതെന്ന വിമർശനങ്ങൾക്കിടെയാണ് ഇ ടി മുഹമ്മദ് ബഷീർ നിലപാട് വ്യക്തമാക്കിയത്.
ബാബറി മസ്ജിദ് തകർത്താണ് അയോധ്യയിൽ ക്ഷേത്രം നിർമ്മിച്ചത് എന്നത് വാർത്തയിൽ ഉൾപ്പെടാത്തത് പോരായ്മയാണ്.
സംഭവം എഡിറ്റേഴ്സുമായി ചർച്ച ചെയ്തെന്നും പിഴവ് സംഭവിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീർ റിപ്പോർട്ടറിനോട് പറഞ്ഞു.
ഇത് ഒരു ഒത്തുകളിയുടെയും ഭാഗമായി സംഭവിച്ചതല്ലെന്നും എഴുതാപ്പുറം വായിക്കരുതെന്നും ഇ ടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്